Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് കണ്ട് അന്തം വിട്ട് കോലി:വീഡിയോ

അഭിറാം മനോഹർ

ഞായര്‍, 2 മാര്‍ച്ച് 2025 (15:26 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 15 റണ്‍സെടുത്ത രോഹിത്തിനെ കെയ്ല്‍ ജാമിസണും 2 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ മാറ്റ് ഹെന്റിയുമാണ് മടക്കിയത്. പിന്നാലെ എത്തിയ കോലി നല്ല രീതിയിലാണ് തുടങ്ങിയതെങ്കിലും അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.
 

UNESCO should declare Glenn Phillips as an Alien. #INDvsNZ #ChampionsTrophy New Zealand #ViratKohli???? pic.twitter.com/NccNB2m6Z7

— Dr Vivek Pandey (@Vivekpandey21) March 2, 2025
 മാറ്റ് ഹെന്റി എറിഞ്ഞ മത്സരത്തിലെ ഏഴാമത്തെ ഓവറിലെ നാലാമത്തെ പന്തിലായിരുന്നു കോലിയെ  ബാക്ക്വാര്‍ഡ് പോയിന്റില്‍ നിന്ന് ഫിലിപ്‌സ് പറന്ന് പിടിച്ചത്. വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു കോലി ഗാലറിയിലേക്ക് മടങ്ങിയത്. കോലിയില്‍ നിന്നും വെറും 23 മീറ്റര്‍ മാത്രം അകലെയായിരുന്നു ഫിലിപ്‌സ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍