ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ കോലിക്ക് വേണ്ടത് വെറും 51 റണ്‍സ് മാത്രം. ചാംപ്യന്‍സ് ട്രോഫിയില്‍ 15 കളികളില്‍ നിന്ന് 651 റണ്‍സാണ് കോലി ഇതുവരെ നേടിയിരിക്കുന്നത്. 10 കളികളില്‍ നിന്ന് 701 റണ്‍സുള്ള ശിഖര്‍ ധവാന്‍ ഒന്നാം സ്ഥാനത്തും 13 കളികളില്‍ നിന്ന് 665 റണ്‍സുള്ള സൗരവ് ഗാംഗുലിയുമാണ് കോലിക്ക് മുന്നിലുള്ളത്.
17 മത്സരങ്ങളില്‍ നിന്ന് 791 റണ്‍സുള്ള ക്രിസ് ഗെയ്ല്‍ ആണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള രാജ്യാന്തര താരം. ഗെയ്‌ലിനെ മറികടക്കാന്‍ കോലിക്കു വേണ്ടത് 142 റണ്‍സ് കൂടിയാണ്. ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഇന്ത്യന്‍ താരമാകാന്‍ കോലിക്ക് വേണ്ടത് 106 റണ്‍സ് കൂടിയാണ്. കോലി ഇതുവരെ 1645 റണ്‍സാണ് ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയിരിക്കുന്നത്. 1750 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കോലിക്കു മുന്നിലുള്ളത്.