Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം പാഴായി?, വിദര്‍ഭക്കെതിരെ നിര്‍ണായകമായ ലീഡെടുക്കാനാകാതെ കേരളം

അഭിറാം മനോഹർ

വെള്ളി, 28 ഫെബ്രുവരി 2025 (17:20 IST)
രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭക്കെതിരെ നിര്‍ണായകമായ ഒന്നാം ഇന്നിങ്ങ്‌സ് ലീഡെടുക്കാനുള്ള കേരളത്തിന്റെ ശ്രമം 37 റണ്‍സകലെ അവസാനിച്ചു. ആദ്യ ഇന്നിങ്ങ്‌സില്‍ 379 റണ്‍സെടുത്ത വിദര്‍ഭക്കെതിരെ ശക്തമായ പോരാട്ടമാണ് കേരളം നടത്തിയെങ്കിലും 98 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായതാണ് മത്സരത്തില്‍ നിര്‍ണായകമായത്.
 
 79 റണ്‍സുമായി ആദിത്യ സര്‍വതെ, 37 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് സച്ചിന് നല്‍കിയത്. ഒരു ഘട്ടത്തില്‍ 324 റണ്‍സിന് 6 വിക്കറ്റെന്ന നിലയില്‍ നിന്നുമാണ് 18 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന്റെ 4 വിക്കറ്റുകള്‍ നഷ്ടമായത്. വിദര്‍ഭയ്ക്കായി ദര്‍ഷന്‍ നല്‍ക്കാണ്ടേ, ഹര്‍ഷ് ദൂബെ, പാര്‍ത്ത് റേഖാണ്ഡേ എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ഡാനിഷ് മലേവാളും 86 റണ്‍സെടുത്ത കരുണ്‍ നായരുമാണ് വിദര്‍ഭയ്ക്ക് ശക്തമായ സ്‌കോര്‍ സമ്മാനിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍