kerala vs Vidarbha Ranji Final: ചെറുത്തുനിന്ന് വാലറ്റം, രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ ആദ്യ ഇന്നിങ്ങ്സിൽ 379 റൺസിന് പുറത്ത്

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (13:35 IST)
രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരായ ഫൈനല്‍ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്. ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നേടാനായെങ്കിലും നാലാം വിക്കറ്റില്‍ ഒന്ന് ചേര്‍ന്ന ഡാനിഷ് മലേവാള്‍- കരുണ്‍ നായര്‍ കൂട്ടുക്കെട്ടാണ് വിദര്‍ഭയെ ശക്തമായ നിലയിലെത്തിച്ചത്. ആദ്യ ദിനത്തിന്റെ അവസാന ഓവറുകളില്‍ കരുണ്‍ നായരിനെ റണ്ണൗട്ടാക്കാന്‍ കേരളത്തിനായിരുന്നു.
 
 രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ സെഞ്ചുറിയുമായി തകര്‍ത്തടിച്ചു നിന്ന ഡാനിഷ് മലേവാളും പുറത്തായതോടെ കേരളം മത്സരത്തില്‍ പിടിമുറുക്കി. ഡാനിഷിന് പിന്നാലെ തുടര്‍ച്ചയായി വിദര്‍ഭ ബാറ്റര്‍മാരെ പുറത്താക്കാനായെങ്കിലും പത്താം വിക്കറ്റും 44 റണ്‍സ് കൂട്ടുക്കെട്ട് തീര്‍ത്ത ഹര്‍ഷ് ദുബെയുടെയും നച്ചികേത് ഭൂട്ടെയുടെയും പ്രകടനം കേരളത്തിന് മുന്നില്‍ മികച്ച ടോട്ടല്‍ മുന്നോട്ട് വെയ്ക്കാന്‍ വിദര്‍ഭയെ സഹായിച്ചു. വിദര്‍ഭ മുന്നോട്ട് വെച്ച വിജയലക്ഷ്യത്തിന് മുകളില്‍ ഒരു റണ്‍സെങ്കിലും നേടാനാവുകയും മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്യാന്‍ കേരളത്തിന് സാധിക്കുകയാണെങ്കിലും ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കാന്‍ കേരളത്തിന് സാധിക്കും.
 
 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ എം ഡി നിതീഷും ഏഡന്‍ ആപ്പിള്‍ ടോമും 2 വിക്കറ്റുകള്‍ വീഴ്ത്തിയ ബേസിലും ഒരു വിക്കറ്റുമായി ജലജ് സക്‌സേനയുമാണ് കേരള നിരയില്‍ തിളങ്ങിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍