ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞു

രേണുക വേണു

വെള്ളി, 28 ഫെബ്രുവരി 2025 (21:36 IST)
ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്രിക്കറ്റ് നായകസ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായതിനു പിന്നാലെയാണ് ബട്‌ലറുടെ തീരുമാനം. ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ശേഷിക്കെയാണ് ബട്‌ലറുടെ പ്രഖ്യാപനം. 
 
2023 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇംഗ്ലണ്ട് പുറത്തായിരുന്നു. ലോകകപ്പിനു പിന്നാലെ ചാംപ്യന്‍സ് ട്രോഫിയിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് നായകന്‍ പ്രതിരോധത്തിലായി. 
 
ഇംഗ്ലണ്ടിനെ 44 മത്സരങ്ങളില്‍ ബട്‌ലര്‍ നയിച്ചു. 18 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 25 കളികളില്‍ തോല്‍വി വഴങ്ങി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍