പിതാവിന്റെ മരണവാർത്ത അറിയുമ്പോൾ റിങ്കു ചെന്നൈയിലായിരുന്നു. അന്ത്യകർമ്മങ്ങൾക്കായി താരം ഡൽഹിയിലേക്ക് തിരിച്ചു. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെനാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വർഷം മുൻപാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്.