പാകിസ്ഥാനെതിരായ സെഞ്ചുറി, ഐസിസി റാങ്കിംഗിൽ കുതിച്ച് കോലി

അഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2025 (16:03 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ കുതിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ശുഭ്മാന്‍ ഗില്‍ ഒന്നാമതായി തുടരുന്ന പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മൂന്നാമതും വിരാട് കോലി അഞ്ചാം സ്ഥാനത്തുമാണ്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് കോലി സ്ഥാനം മെച്ചപ്പെടുത്തിയത്. പാകിസ്ഥാന്റെ ബാബര്‍ അസമാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്.
 
ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറിപ്രകടനങ്ങള്‍ നടത്തിയ വില്‍ യംഗ് 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തും ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡെക്കറ്റ് 27 സ്ഥാനങ്ങള്‍ കയറി പതിനാലാം സ്ഥാനത്തുമെത്തി. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്താണ്. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇല്ലാതിരുന്നിട്ടും ശ്രീലങ്കന്‍ ബൗളര്‍ മഹേഷ് തീക്ഷണയാണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍