ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിലെ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. രാവിലെ മുതല്‍ തുടരുന്ന മഴ കാരണം മത്സരത്തില്‍ ഒരു പന്തുപോലും എറിയാനായില്ല. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ മണിക്കൂറുകളോളം മഴ തുടര്‍ന്നതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
20 ഓവര്‍ മത്സരം പോലും നടത്താനാവാത്ത സാഹചര്യത്തിലാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് വീതം പോയിന്റുകളോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാമതുമാണ്. ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനും തമ്മിലാണ് ഗ്രൂപ്പിലെ അടുത്ത മത്സരം. ഇതില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും