എന്നാല്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി താരം തിളങ്ങി. ഇതോടെ ഏകദിന ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും തന്റെ അരങ്ങേറ്റ മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. ഐസിസി ടൂര്‍ണമെന്റില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിനായി 4 സെഞ്ചുറികള്‍ സ്വന്തമാക്കികഴിഞ്ഞു. ഇതോടെ ന്യൂസിലന്‍ഡിന്റെ ഇതിഹാസതാരങ്ങളായ കെയ്ന്‍ വില്യംസണ്‍, നഥാന്‍ അസില്‍ എന്നിവരെയാണ് താരം മറികടന്നത്. ഇരുവര്‍ക്കും ഐസിസി ടൂര്‍ണമെന്റുകളില്‍ 3 സെഞ്ചുറികളാണുള്ളത്.