ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 150 റണ്‍സ് നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ മാത്യു ബ്രീട്‌സ്‌കെ. ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ബ്രിട്‌സ്‌കെയുടെ 150 റണ്‍സ് പ്രകടനം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രീട്‌സ്‌കെയുടെ സെഞ്ചുറികരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. 34 റണ്‍സുമായി വിയാന്‍ മള്‍ഡറും 41 റണ്‍സുമായി ജേസണ്‍ സ്മിത്തും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.