Mitchell Starc: ഇനി എല്ലാ ശ്രദ്ധയും ടെസ്റ്റിലും ഏകദിനത്തിലും, ടി20 ലോകകപ്പിന് മുൻപെ വിരമിക്കൽ പ്രഖ്യാപനവുമായി മിച്ചൽ സ്റ്റാർക്ക്

അഭിറാം മനോഹർ

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (08:38 IST)
ടി20 ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് ഓസീസ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്.
 
ടെസ്റ്റ് ക്രിക്കറ്റിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ടി20 ക്രിക്കറ്റിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായും സ്റ്റാര്‍ക്ക് പ്രസ്താവനയില്‍ പറയുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ജേതാക്കളാക്കുന്നതില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഇന്ത്യയുമായുള്ള പരമ്പര, ആഷസ് ടൂര്‍ണമെന്റ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിലുണ്ടെന്നും അതിനായി തയ്യാറാവുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. ടി20 ഫോര്‍മാറ്റില്‍ 65 മത്സരങ്ങളില്‍ നിന്നും 79 വിക്കറ്റുകളാണ് സ്റ്റാര്‍ക് നേടിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇന്ത്യക്കെതിരെയാണ് സ്റ്റാര്‍ക് അവസാനമായി ടി20യില്‍ കളിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍