Australia vs South Africa, WTC Final 2025: ലോക ടെസ്റ്റ് ചാംപ്യഷിപ്പ് ഫൈനലിന്റെ നാലാം ദിനമായ ഇന്ന് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ക്ലൈമാക്‌സ്. 282 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിജയികളാകാന്‍ 69 റണ്‍സ് കൂടിയേ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടൂ.