Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?
47 പന്തില്‍ 16 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും നാല് പന്തില്‍ ഒരു റണ്‍സെടുത്ത നഥാന്‍ ലിന്നുമാണ് ഇപ്പോള്‍ ക്രീസില്‍. 50 പന്തില്‍ 43 റണ്‍സെടുത്ത അലക്‌സ് കാരിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. മാര്‍നസ് ലബുഷെയ്ന്‍ 64 പന്തില്‍ 22 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (ആറ്), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒന്‍പത്), ബ്യു വെബ്സ്റ്റര്‍ (ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ, ലുങ്കി എങ്കിടി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാര്‍ക്കോ യാന്‍സും വിയാന്‍ മള്‍ഡറിനും ഓരോ വിക്കറ്റ്.
ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്‌സ് - 138 / 10
ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 144 / 8