Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

രേണുക വേണു

വെള്ളി, 25 ജൂലൈ 2025 (20:21 IST)
Joe Root

Joe Root: ടെസ്റ്റ് ക്രിക്കറ്റിലെ 'ദി ഗ്രേറ്റസ്റ്റ്' പട്ടികയില്‍ ജോ റൂട്ടിനു ഇനി മറികടക്കാനുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മാത്രം. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റൂട്ട് ടെസ്റ്റ് ഫോര്‍മാറ്റിലെ അതികായരായ രാഹുല്‍ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് എന്നിവരെ മറികടന്നു. 
 
മാഞ്ചസ്റ്ററില്‍ റൂട്ടിന്റെ വ്യക്തിഗത സ്‌കോര്‍ 120 ല്‍ എത്തിയപ്പോഴാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ജോ റൂട്ട് രണ്ടാമതെത്തിയത്. സച്ചിനെ മറികടക്കാന്‍ ഇനി 2,542 റണ്‍സ് കൂടിയാണ് വേണ്ടത്. 
 
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ 
 
1. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - 15921 
 
2. ജോ റൂട്ട് - 13379 * 
 
3. റിക്കി പോണ്ടിങ് - 13378 
 
4. ജാക്വസ് കാലിസ് - 13289 
 
5. രാഹുല്‍ ദ്രാവിഡ് - 13288 
 
ഈ അഞ്ച് പേരില്‍ റൂട്ട് മാത്രമാണ് നിലവില്‍ കളി തുടരുന്നത്.
 
ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ചുറിയാണ് റൂട്ട് മാഞ്ചസ്റ്ററില്‍ നേടിയത്. ഇന്ത്യക്കെതിരെ 12-ാം സെഞ്ചുറി. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി റൂട്ട്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയാണ് (11 സെഞ്ചുറി) റൂട്ട് മറികടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍