Rohit Sharma: 'ഞാന്‍ വിരമിക്കാനോ? പിന്നെ ആവട്ടെ'; സന്തോഷ പ്രഖ്യാപനവുമായി രോഹിത്

രേണുക വേണു

തിങ്കള്‍, 10 മാര്‍ച്ച് 2025 (08:17 IST)
Rohit Sharma

Rohit Sharma: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷമാണ് രോഹിത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ' ഞാന്‍ വിരമിക്കാനൊന്നും പോകുന്നില്ല,' വാര്‍ത്താസമ്മേളനത്തിനിടെ രോഹിത് പറഞ്ഞു. 
 
ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഗോസിപ്പുകളെ മുഴുവന്‍ രോഹിത് ചിരിച്ചുകൊണ്ട് തള്ളി. ' ഒരുകാര്യം വ്യക്തമാക്കട്ടെ, ഈ ഫോര്‍മാറ്റില്‍ നിന്ന് ഞാന്‍ ഇപ്പോള്‍ വിരമിക്കുന്നില്ല. അത്തരം ഗോസിപ്പുകളൊന്നും ഇനി മുന്നോട്ടു കൊണ്ടുപോകണ്ട,' രോഹിത് വ്യക്തമാക്കി. 
 
അതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ രോഹിത്തിന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് ആകാംക്ഷയോടെ ചോദിച്ചു. ' ഭാവി പരിപാടിയോ? പ്രത്യേകിച്ചു അങ്ങനെയൊരു ഭാവി പദ്ധതി ഇല്ല. ഇപ്പോള്‍ എന്താണോ ചെയ്യുന്നത്, അത് തുടരും,' രോഹിത് കൂട്ടിച്ചേര്‍ത്തു. 
 
ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ വരെ അത്ര മികച്ച പെര്‍ഫോമന്‍സ് അല്ലായിരുന്നു രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 83 പന്തില്‍ 76 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവുമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍