Rohit Sharma: ഡെഫിനെറ്റ്‌ലി നോട്ട്, ആര് വിരമിക്കുന്നു, ഞാനോ?, ജിമ്മിൽ വീണ്ടും പരിശീലനം ആരംഭിച്ച് രോഹിത് ശർമ

അഭിറാം മനോഹർ

ബുധന്‍, 13 ഓഗസ്റ്റ് 2025 (16:42 IST)
Rohit Sharma
വിരമിക്കല്‍ വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കെ ഫിറ്റ്‌നസ് വീണ്ടെടുക്കനായി ജിമ്മില്‍ ട്രെയ്‌നിങ് പുനരാരംഭിച്ച് ഇന്ത്യന്‍ മുന്‍ നായകനായ രോഹിത് ശര്‍മ. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായര്‍ക്കൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ചിത്രമാണ് രോഹിത് പങ്കുവെച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന സീരീസ് ആരംഭിക്കാനിരിക്കെയാണ് രോഹിത് ഫിറ്റ്‌നസ് വീണ്ടെടുക്കാനായി ജിമ്മില്‍ തിരിച്ചെത്തിയത്.
 
38കാരനായ രോഹിത് ശര്‍മ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. രോഹിത്തിനൊപ്പം വിരാട് കോലിയും രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും നിലവില്‍ കളിക്കുന്നത്.എന്നാല്‍ 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പദ്ധതികള്‍ സീനിയര്‍ താരങ്ങള്‍ക്ക് ഇടമില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒക്ടോബറിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂപ്പര്‍ താരങ്ങള്‍ വിരമിക്കുമെന്നായിരുന്നു വാര്‍ത്ത. ഇതിനിടെയാണ് രോഹിത് ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍