സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം, ചടങ്ങുകൾ ജന്മനാട്ടിൽ വെച്ചെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 31 ഒക്‌ടോബര്‍ 2025 (13:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം 20ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 20ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍ വെച്ചാകും വിവാഹചടങ്ങെന്നാണ് റിപ്പോര്‍ട്ട്. സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായാണ് താരം വിവാഹിതയാകുന്നത്. ഇരുവരും ഏറെക്കാലമായി ഡേറ്റിങ്ങിലായിരുന്നു.
 
നിലവില്‍ വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലാണ് സ്മൃതി. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമിലുള്ള താരം ഗ്രൂപ്പ് ഘട്ടത്തില്‍ റണ്‍സ് വാരികൂട്ടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ സെമിഫൈനലില്‍ തിളങ്ങാനായില്ലെങ്കിലും ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സ്മൃതിയുടെ മുകളിലാണ്. 29കാരിയായ സ്മൃതിയും 30കാരനായ പലാഷും 2019 മുതല്‍ പ്രണയത്തിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍