IPL 2025: അവനൊരു സിഗ്നൽ തന്നിട്ടുണ്ട്, ചെന്നൈയെ രക്ഷിക്കാൻ ബേബി എബിഡി എത്തുന്നു?

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (15:20 IST)
2025ലെ ഐപിഎല്‍ സീസണിലെ ആദ്യമത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉള്ളത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്ന വിശേഷണമുണ്ടെങ്കിലും കഴിഞ്ഞ മെഗാതാരലേലത്തിലടക്കം മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ടീമിലെത്തിച്ച ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍ എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. നായകന്‍ റുതുരാജ് സിങ്ങിനും പരിക്കായതോടെ വലിയ ദുര്‍ഘടപ്രതിസന്ധിയിലാണ് ചെന്നൈ.
 
 റുതുരാജിന് പരിക്കേറ്റതോടെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ധോനിക്ക് കീഴിലാണ് ചെന്നൈ കളിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ചെന്നൈ ടീമിലേക്ക് ബേബി എബിഡി എന്ന് വിളിപ്പേരുള്ള ഡെവാള്‍ഡ് ബ്രെവിസ് ജോയിന്‍ ചെയ്യുമെന്ന സൂചനകളാണ് വരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഡെവാള്‍ഡ് ബ്രെവിസ് പങ്കുവെച്ച മഞ്ഞ കളറാണ് ഈ അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം. 
 

Dewald Brevis' Instagram post. pic.twitter.com/NVmzeUY2uj

— Mufaddal Vohra (@mufaddal_vohra) April 18, 2025
 ഡെവാള്‍ഡ് ബ്രെവിസ് ടീമിലെത്തുകയാണെങ്കില്‍ മധ്യനിരയിലെ വമ്പനടിക്കാരന്റെ റോള്‍ താരം കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. ശിവം ദുബെ കൂടി നിറം മങ്ങിയ സാഹചര്യത്തില്‍ ഈ നീക്കം ചെന്നൈയ്ക്ക് കരുത്ത് പകരുമെന്ന് ഉറപ്പാണ്. അതേസമയം ഏത് താരത്തിന് പകരമാകും താരം എത്തുക എന്നത് ഉറപ്പില്ല. നിലവില്‍ ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ശിവം ദുബെ എന്നീ താരങ്ങളെല്ലാം ശരാശരിയിലും താഴെയുള്ള പ്രകടനമാണ് നടത്തുന്നത്.  ഇവരില്‍ ഏതെങ്കിലും താരത്തിന് പകരമായിരിക്കും ബ്രെവിസ് ചെന്നൈയ്ക്കായി കളിക്കുക.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍