Asia Cup 2025 - India Squad: അവര്‍ ദീര്‍ഘഫോര്‍മാറ്റിന്റെ താരങ്ങള്‍; ഗില്ലിനും ജയ്‌സ്വാളിനും വിശ്രമം, ശ്രേയസ് കളിക്കും

രേണുക വേണു

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (10:20 IST)
Asia Cup 2025 - India Squad: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഉണ്ടാകില്ല. ഇരുവര്‍ക്കും വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇരുവരും ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. 
 
ട്വന്റി 20 ക്ക് മാത്രമായി ഒരു ടീമിനെ സജ്ജമാക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതിനായി സെലക്ടര്‍മാര്‍ക്കു പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രണ്ട് ദീര്‍ഘഫോര്‍മാറ്റുകളിലും കളിക്കുന്ന താരങ്ങളെ ട്വന്റി 20 യില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം. താരങ്ങളുടെ ജോലിഭാരം കുറയ്ക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. 
 
അതേസമയം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇടമില്ലാത്ത ശ്രേയസ് അയ്യരെ ട്വന്റി 20 യിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനമായി. ഏഷ്യാ കപ്പില്‍ മൂന്നാമനായി ശ്രേയസ് ഇറങ്ങും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ആയിരിക്കും പ്രധാന ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യും. ഐപിഎല്ലില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ ജിതേഷ് ശര്‍മയ്ക്കും ഏഷ്യാ കപ്പില്‍ സ്ഥാനമുണ്ടാകും. ജിതേഷ് ആയിരിക്കും വിക്കറ്റ് കീപ്പര്‍. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരും ഏഷ്യാ കപ്പ് കളിക്കും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാ കപ്പ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍