ഗില്‍, ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു ഓപ്പണറായ സായ് സുദര്‍ശനെയും ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചേക്കും. ഏഷ്യാ കപ്പിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഉള്ളതിനാല്‍ ഇവര്‍ മൂവരെയും ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.
സാധ്യത സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ / അഭിഷേക് ശര്‍മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ