Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജസ്പ്രിത് ബുംറ കളിക്കും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരു മത്സരത്തിലെങ്കിലും ബുംറ വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്.