22 വയസ്സുള്ള ചെറിയ പയ്യൻ പോലും വെല്ലുവിളിക്കുന്നു, ഇന്ത്യയെ പാഠം പഠിപ്പിക്കണം, സ്റ്റാർക്കിനെ കളിയാക്കാൻ അവൻ വളർന്നിട്ടില്ല: മിച്ചൽ ജോൺസൺ
പെര്‍ത്ത് ടെസ്റ്റില്‍ പരാജയപ്പെട്ട സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഹര്‍ഷിത് റാണയോട് നിന്നേക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ തനിക്ക് സാധിക്കുമെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി യശ്വസി ജയ്‌സ്വാള്‍ പ്രതികരിച്ചിരുന്നു. സ്റ്റാര്‍ക്കിന്റെ ഓവറിനിടെ പന്തിന് സ്പീഡില്ല എന്നായിരുന്നു ജയ്‌സ്വാളിന്റെ പരിഹാസം. ബാറ്റ് കൊണ്ട് യശ്വസി ജയ്‌സ്വാളും വിരാട് കോലിയും ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയും തിളങ്ങിയതോടെ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ചിരുന്നു. ഡിസംബര്‍ 6 മുതലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.