Rohit Sharma: അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കെ.എല്‍.രാഹുല്‍ ഓപ്പണറാകണമെന്ന ആവശ്യം ശക്തമാകുന്നു. ആരാധകര്‍ക്കു പുറമേ ടീം മാനേജ്‌മെന്റിനുള്ളിലും രാഹുല്‍ ഓപ്പണറാകുന്നതാണ് നല്ലതെന്ന അഭിപ്രായം ഉണ്ട്. ടീമിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിയാന്‍ രോഹിത്തും സന്നദ്ധനാണ്.