Rohit Sharma and Sarfaraz Khan
ഫീല്‍ഡില്‍ രസകരമായ പല കാര്യങ്ങളും ചെയ്യുന്ന ആളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പ്രത്യേകിച്ച് സഹതാരങ്ങളില്‍ നിന്ന് മിസ് ഫീല്‍ഡ് സംഭവിച്ചാല്‍ രോഹിത് പെരുമാറുന്ന രീതി അപ്രവചനീയമാണ്. നിര്‍ണായക സമയത്ത് മിസ് ഫീല്‍ഡുണ്ടായാല്‍ ദേഷ്യപ്പെടുന്ന രോഹിത് ചില സമയത്ത് വളരെ കൂളായാണ് അതിനെ കൈകാര്യം ചെയ്യുക. അങ്ങനെയൊരു കാഴ്ചയാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ കണ്ടത്.