കുറെ വലിച്ചടിച്ച് നോക്കിയതാണ്, ഒന്നും നടന്നില്ല, ലോകപ്പിൽ മറ്റൊരു ഗെയിം പ്ലാൻ നടപ്പാക്കുകയായിരുന്നു : സഞ്ജു സാംസൺ

അഭിറാം മനോഹർ

ചൊവ്വ, 10 മാര്‍ച്ച് 2026 (11:40 IST)
ബാറ്റിംഗ് ശൈലി മാറ്റാനുള്ള തീരുമാനമാണ് ഇന്ത്യയ്ക്കായി ലോകകപ്പില്‍ കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ക്ക് പിന്നിലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പ് വിജയത്തിന് ശേഷം ജന്മനാടായ വിഴിഞ്ഞത്ത് ലഭിച്ച സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. കപ്പടിച്ചതില്‍ സന്തോഷമുണ്ട്. ആരാധകരോട് എന്ത് പറയണമെന്ന് അറിയില്ല.മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതിരുന്നപ്പോഴും ഈ നാട്ടുകാരാണ് കൂടെ നിന്നത്. ഈ ലോകകപ്പ് വിജയം അവര്‍ക്കായി സമര്‍പ്പിക്കുന്നു. ആരാധകരുടെ സ്‌നേഹവും സന്ദേശങ്ങളും റീല്‍സുമെല്ലാം കാണുമ്പോള്‍ കണ്ണുനിറഞ്ഞുപോയിട്ടുണ്ട്. സഞ്ജു പറഞ്ഞു.
 
 മോശം സമയത്ത് മനസ്സൊന്ന് പാളിയപ്പോള്‍ സച്ചിന്‍ സാറിനെയാണ് ആദ്യം ഓര്‍മവന്നത്. ആദ്യം വിളിച്ചപ്പോള്‍ 25 മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളിലും ആവശ്യമായ ഉപദേശങ്ങള്‍ ലഭിക്കാറുണ്ട്. ലോകകപ്പിന്റെ തലേദിവസവും മൈന്‍ഡ്‌സെറ്റ് ഓക്കെയല്ലെ എന്നെല്ലാം ചോദിച്ച് സച്ചിന്‍ വിളിച്ചിരുന്നു. ലോകകപ്പ് നേടിയപ്പോള്‍ അഭിനന്ദിക്കുകയും ചെയ്തു.
 
കുറെ കളിക്ക് വലിച്ചടിച്ച് നോക്കി. സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തണമായിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ഒന്നും നടക്കാതെ വന്നതുകൊണ്ടാണ് ശൈലി ഒന്ന് മാറ്റിയത്. വീഴ്ചകളില്‍ നിന്ന് പഠിക്കണമല്ലോ. ലോകകപ്പിനായി മറ്റൊരു ഗെയിം പ്ലാന്‍ നടപ്പാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോണ്‍ ഓണാണ്. പുറത്തുനിന്നുള്ള ബഹളങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ പറ്റി,ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ പറ്റി. സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍