പൃഥ്വി ഷായുടെ ജീവിതത്തിലെ പുതിയ ഇന്നിംഗ്സ്, വിവാഹം ഇൻഫ്ലുവൻസറുമായി

രേണുക വേണു

ചൊവ്വ, 10 മാര്‍ച്ച് 2026 (15:16 IST)
മാര്‍ച്ച് 8-ന് പൃഥ്വി ഷാ തന്റെ ദീര്‍ഘകാല കാമുകിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആകൃതി അഗര്‍വാളുമായി വിവാഹനിശ്ചയം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ.  സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
 
കളത്തിലെ സിക്‌സറുകളില്‍ നിന്ന് ജീവിതത്തിലെ ദീര്‍ഘ ഇന്നിംഗ്‌സിലേക്ക് എന്ന അടിക്കുറുപ്പോട് കൂടിയാണ് പൃഥ്വി ഷാ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആരാധകരും ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. മുംബൈയില്‍ നടന്ന തന്റെ ബാല്യകാല സുഹൃത്തും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. വിവാഹചടങ്ങിനിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരുടെ ശ്രദ്ധ ഇരുവരിലേക്കും തിരിഞ്ഞിരുന്നു.
 
 
ആരാണ് ആകൃതി അഗര്‍വാള്‍?
 
ലക്‌നൗവില്‍ ജനിച്ച ആകൃതി അഗര്‍വാള്‍ ഒരു പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഉയര്‍ന്നുവരുന്ന നടിയുമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 3 മില്യണിലധികം ഫോളോവേഴ്സുള്ള ആകൃതി ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ഡാന്‍സ് റീലുകള്‍ എന്നിവയിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ ഏകദേശം 90,000 സബ്സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലും ആകൃതിക്കുണ്ട്.
 
കോവിഡ്-19 കാലത്ത് ടിക് ടോക് പ്ലാറ്റ്‌ഫോമിലൂടെയാണ് ആകൃതി ആദ്യമായി വലിയ ശ്രദ്ധ നേടിയത്. പിന്നീട് ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റാഗ്രാമിലേക്ക് മാറിയ അവിടെയും വലിയ ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് കരിയറില്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്ന സമയങ്ങളില്‍ പൃഥ്വി ഷായ്‌ക്കൊപ്പം ഉറച്ചുനിന്നിരുന്ന സുഹൃത്ത് കൂടിയായിരുന്നു ആകൃതി. ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയ യുവതാരമായിരുന്നെങ്കിലും വലിയൊരു തുടക്കത്തിന് ശേഷം പൃഥ്വി ഷാ കരിയറില്‍ നിലം പതിച്ചിരുന്നു. ഇക്കുറി ഐപിഎല്ലിലൂടെ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍