ഈ പാകിസ്ഥാനെ നേരിടാൻ പിള്ളേര് മതി, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ഇറങ്ങുക സൂപ്പർ താരങ്ങളില്ലാതെ

അഭിറാം മനോഹർ

തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (18:45 IST)
പാകിസ്ഥാനെതിരെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ പാറ്റ് കമ്മിന്‍സ് ഓസീസ് നായകനാകും. മിച്ചല്‍ മാര്‍ഷ് വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ്. ട്രാവിസ് ഹെഡിനും ടീം വിശ്രമം അനുവദിച്ചിരിക്കുകയാണ്. മുതുകിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ഓസീസ് ടീമിലില്ല.
 
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഓസീസ് പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പുള്ള ഓസീസിന്റെ അവസാന ഏകദിന പരമ്പരയാണിത്. 2023ന് ശേഷം ഓസീസിനായി ഏകദിനത്തില്‍ കളിക്കാത്ത ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏക വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലീഷാണ് ടീമിനൊപ്പമുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നവംബര്‍ 4 മുതല്‍ 10 വരെയാണ്.
 
 പാകിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ഏകദിന ടീം: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സീന്‍ അബോട്ട്,കൂപ്പര്‍ കനോലി,ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്,ജോഷ് ഇംഗ്ലീഷ്,മാര്‍നസ് ലബുഷെയ്ന്‍,ഗ്ലെന്‍ മാക്‌സ്വെല്‍,മാത്യു ഷോര്‍ട്ട്,സ്റ്റീവ് സ്റ്റോണി,മിച്ചല്‍ സ്റ്റോണി,ആദം സാമ്പ
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍