മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

അഭിറാം മനോഹർ

വെള്ളി, 10 ഒക്‌ടോബര്‍ 2025 (17:57 IST)
അര്‍ജന്റീന ടീം കേരളത്തിലെത്തുന്നതിന് മുന്നോടിയായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പുതുക്കിപ്പണിയുന്നു. 70 കോടി രൂപ ചെലവിട്ട് സ്റ്റേഡിയം പുതുക്കുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എം ഡി ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. ഇതോടെ സ്റ്റേഡിയത്തില്‍ 50,000 കാണികള്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യങ്ങളുണ്ടാകും. ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ച് ഭാവിയില്‍ ഫിഫ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. അത്യാധുനിക ലൈറ്റിങ് സംവിധാനമടക്കമാണ് സജ്ജമാക്കുന്നത്.
 
 വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കും. സ്റ്റേഡിയത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടര്‍ എംഡി അറിയിച്ചു. ജിസിഡിഎയില്‍ നിന്നും സ്റ്റേഡിയം ഏറ്റെടുത്തുകൊണ്ട് നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ടിക്കറ്റ് നിരക്കുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍