കാലം മാറി, കൊവിഡ് പോസിറ്റീവായ മിച്ചൽ മാർഷിന് അകലം പാലിച്ച് കളിക്കാൻ അനുമതി

അഭിറാം മനോഹർ

വ്യാഴം, 8 ഫെബ്രുവരി 2024 (19:39 IST)
Mitch marsh
വെസ്റ്റിന്‍ഡീസിനെതിരെ ഹൊബാര്‍ട്ടില്‍ നടക്കുന്ന ആദ്യ ടി20യില്‍ ഓസീസ് ടി20 നായകന്‍ മിച്ചല്‍ മാര്‍ഷിന് കളിക്കാന്‍ അനുമതി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് താരത്തിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അകലം പാലിച്ച് കളിക്കാനാണ് താരത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് ബാധിതനായിരുന്ന കാമറൂണ്‍ ഗ്രീനും ജോഷ് ഇംഗ്ലീഷും സമാനമായ രീതിയില്‍ കളിച്ചിരുന്നു.
 
മത്സരത്തില്‍ പ്രത്യേകമായ ഡ്രസ്സിംഗ് റൂം ഏരിയ മാര്‍ഷിനായി നല്‍കും. ആഹ്ലാദങ്ങളില്‍ പങ്കെടുക്കാനോ ടീമംഗങ്ങള്‍ക്ക് അടുത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കാനോ മാര്‍ഷിനാകില്ല. വെസ്റ്റിന്‍ഡീസിനെതിരെ 6 ടി20 മത്സരങ്ങളാണ് ഓസീസ് കളിക്കുക. വരാനിരിക്കുന്ന ടി20 ലോകകപ്പിലും മാര്‍ഷ് തന്നെയാകും ഓസീസ് ടീമിനെ നയിക്കുക എന്നാണ് സൂചന. പാറ്റ് കമ്മിന്‍സ് ടീമിലുണ്ടായിട്ടും മാര്‍ഷിനെ നായകനാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപനം നടത്തിയത് ഇത് മൂലമാണെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍