റൗഫ് നല്ലൊരു റൺ മെഷീനാണ്, പക്ഷേ ബൗളിങ്ങിലാണെന്ന് മാത്രം, ഹാരിസ് റൗഫിനോട് അരിശമടക്കാനാവാതെ വസീം അക്രം

അഭിറാം മനോഹർ

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (18:25 IST)
ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് ഫൈനല്‍ പരാജയത്തില്‍ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ ഇതിഹാസ താരം ഹാരിസ് റൗഫ്. മത്സരത്തില്‍ പാക് ബൗളര്‍മാരെല്ലാം മികച്ച പ്രകടനം നടത്തിയപ്പോള്‍ 3.4 ഓവറില്‍ 50 റണ്‍സാണ് ഹാരിസ് റൗഫ് വിട്ടുകൊടുത്തത്.  തുടര്‍ച്ചയായി റണ്‍ വിട്ടുകൊടുക്കുമ്പോള്‍ ഹാരിസ് റൗഫിന് തന്നെ വീണ്ടും ബൗളിംഗ് നല്‍കിയ പാക് നായകന്‍ സല്‍മാന്‍ ആഘയുടെ തീരുമാനത്തെയും അക്രം വിമര്‍ശിച്ചു.
 
പാകിസ്ഥാന്‍ നായകന്റെ ഭാഗത്ത് നിന്ന് ഒരുപാട് തെറ്റുകള്‍ സംഭവിച്ചു. പ്രത്യേകിച്ച് ബൗളിങ് ചെയ്ഞ്ചുകളുടെ കാര്യത്തില്‍ ഹാരിസ് റൗഫ് നിര്‍ഭാഗ്യവശാല്‍ ഒരു റണ്‍ മെഷീനാണ് പ്രത്യേകിച്ചും ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍. ഞാന്‍ അയാളെ വിമര്‍ശിക്കുകയല്ല. രാജ്യം തന്നെ അയാളെ വിമര്‍ശിക്കുകയാണ്. അയാള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റ് രാജ്യത്തിനായി കളിക്കാന്‍ വയ്യ. നാലഞ്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റെങ്കിലും റൗഫ് കളിക്കണം.അക്രം പറഞ്ഞു.
 
മത്സരത്തില്‍ ഇന്ത്യയ്ക്ക് 6 ഓവറില്‍ 64 റണ്‍സ് വേണമെന്ന നിലയിലാണ് സല്‍മാന്‍ ആഘ ഹാരിസ് റൗഫിന് പന്ത് നല്‍കിയത്.ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മികച്ച ഒരു ഓവര്‍ വേണ്ടിയിരുന്ന സാഹചര്യത്തില്‍ ഹാരിസ് റൗഫ് എറിഞ്ഞ ഓവറില്‍ 17 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ ഓവറായിരുന്നു.മത്സരശേഷം ടി20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള റൗഫിന്റെ തീരുമാനത്തെയും അക്രം ചോദ്യം ചെയ്തു. റൗഫിനെ കളിക്കളത്തില്‍ വേണ്ട ടെമ്പറമെന്റില്ല. ടി20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അയാള്‍ റെഡ് ബോളില്‍ കളിച്ചിട്ടില്ല. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഇതിലൂടെ നഷ്ടമാകുന്നത്. അക്രം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍