India vs Pakistan: പരുക്കേറ്റ ഹാര്‍ദിക് പുറത്ത്, പകരം റിങ്കു സിങ്; ഇന്ത്യക്ക് ബൗളിങ്

രേണുക വേണു

ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (20:03 IST)
India vs Pakistan: ഏഷ്യ കപ്പ് ഫൈനലില്‍ ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. 
 
അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്ത്. ശിവം ദുബെ, റിങ്കു സിങ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍