കാമറൂണ്‍ ഗ്രീനിന് കൊവിഡ്, എന്നിട്ടും ഓസീസ് ടീമില്‍, വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയ ടെസ്റ്റില്‍ വിചിത്രമായ കാഴ്ചകള്‍
ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നാടകീയ സംഭവങ്ങള്‍. പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്‍പ് തന്നെ ടീമിലെ ഓള്‍റൗണ്ടര്‍ താരമായ കാമറൂണ്‍ ഗ്രീനിനും പരിശീലകനായ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിതനാണെങ്കിലും ഓസ്‌ട്രേലിയയുടെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കാമറൂണ്‍ ഗ്രീന്‍ ഇടം നേടി. മത്സരത്തിന് തൊട്ടുമുന്‍പുള്ള ദേശീയഗാനത്തിനിടയില്‍ തന്റെ സഹതാരങ്ങളുമായി ദൂരം പാലിച്ചാണ് കാമറൂണ്‍ ഗ്രീന്‍ നിന്നത്.
മറ്റുള്ളവര്‍ക്കും രോഗം വരാനുള്ള സാധ്യതയെ മുന്‍നിര്‍ത്തിയാണ് കാമറൂണ്‍ ഗ്രീന്‍ ടീമംഗങ്ങളില്‍ നിന്നും മാറിനിന്നതെങ്കിലും കൊവിഡുള്ള താരത്തെ ടീമില്‍ തിരഞ്ഞെടുത്തതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊവിഡിന്റെ ഭയാശങ്കകള്‍ കെട്ടടങ്ങിയെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം മോശമായെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതികരിക്കുന്നത്. പലരും കാമറൂണ്‍ ഗ്രീന്‍ ടീമില്‍ ഉള്‍പ്പെട്ടതില്‍ ഞെട്ടലും രേഖപ്പെടുത്തുന്നുണ്ട്.