ICC Test Eleven: ഐസിസി ടെസ്റ്റ് ഇലവനിൽ കമ്മിൻസ് നായകൻ, കോലിയ്ക്കും രോഹിത്തിനും ഇടമില്ല

അഭിറാം മനോഹർ

ബുധന്‍, 24 ജനുവരി 2024 (15:30 IST)
പോയ വര്‍ഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തെരെഞ്ഞെടുത്ത് ഐസിസി. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ഇന്ത്യന്‍ ടീമില്‍ നിന്നും രവീന്ദ്ര ജഡേജയ്ക്കും അശ്വിനും മാത്രമാണ് ഐസിസി ടെസ്റ്റ് ടീമില്‍ ഇടമുള്ളത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സാണ് ഐസിസി ടെസ്റ്റ് ഇലവന്റെയും നായകന്‍.
 
കമ്മിന്‍സടക്കം അഞ്ച് ഓസീസ് താരങ്ങളാണ് പട്ടികയിലുള്ളത്. ഉസ്മാന്‍ ഖവാജ,ട്രാവിസ് ഹെഡ്,അലക്‌സ് ക്യാരി,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടത്തിലെത്തിക്കുന്നതില്‍ ഇവരെല്ലാം തന്നെ പ്രധാനപങ്ക് വഹിച്ചിരുന്നു. ശ്രീലങ്കയില്‍ നിന്നും ദിമുത് കരുണരത്‌നെയും ന്യൂസിലന്‍ഡില്‍ നിന്നും കെയ്ന്‍ വില്യംസണും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടില്‍ നിന്നും ജോ റൂട്ടും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ടീമില്‍ ഇടം നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍