കോലിയില്ലെങ്കിലെന്താ, ഇംഗ്ലണ്ടിനെ തീർക്കാൻ ആ 2 യുവതാരങ്ങൾ തന്നെ ധാരാളമെന്ന് ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 23 ജനുവരി 2024 (20:05 IST)
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ഈ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സൂപ്പര്‍ താരം വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ 2 ടെസ്റ്റ് മത്സരങ്ങള്‍ക്കുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ്. കോലിയുടെ അഭാവത്തില്‍ ചെതേശ്വര്‍ പുജാരയെയോ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്ന രജത് പാട്ടീദാറിനെയൊ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എന്നാല്‍ കോലിയില്ലെങ്കിലും ആ വിടവ് നികത്താന്‍ യശ്വസി ജയ്‌സ്വാള്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍.
 
മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കുന്നത്. ഇടം കയ്യന്‍ ബാറ്ററായ യശ്വസി ജയ്‌സ്വാളിന് നാട്ടിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കും. ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായ പ്രകടനം കാഴ്ചവെയ്ക്കാനുള്ള ശേഷി അവനുണ്ട്. മറ്റൊരു താരം ശ്രേയസ് അയ്യരാണ്. ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന താരമാണ് ശ്രേയസ്. അവസാന ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ശ്രേയസിനായിരുന്നു. ടെസ്റ്റില്‍ അഞ്ചാം നമ്പറിലും മികവ് കാട്ടാന്‍ ശ്രേയസിനാകും. പിച്ചിനെ മനസിലാക്കി നിലയുറപ്പിച്ചാല്‍ അവന്റെ ബാറ്റിംഗ് കണ്ടിരിക്കാന്‍ മനോഹരമാണ്. ലോകകപ്പിലെ മികവ് ഇവിടെയും ആവര്‍ത്തിക്കാന്‍ അവനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവാസ്‌കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍