India Women vs South Africa Women: ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; നാണക്കേടിനു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

രേണുക വേണു

വെള്ളി, 10 ഒക്‌ടോബര്‍ 2025 (10:00 IST)
India Women

India Women vs South Africa Women: വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. വിശാഖപട്ടണത്ത് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ലോകകപ്പിലെ ആദ്യ രണ്ട് കളികളും ഇന്ത്യ ജയിച്ചിരുന്നു. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വുമണ്‍ ടീം 49.5 ഓവറില്‍ 251 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഏഴ് പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യംകണ്ടു. ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ഡ് (111 പന്തില്‍ 70), എട്ടാം നമ്പറില്‍ ക്രീസിലെത്തിയ നദീന്‍ ഡി ക്ലെര്‍ക്ക് (54 പന്തില്‍ പുറത്താകാതെ 84) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധ സെഞ്ചുറികള്‍ നേടി. ചോല്‍ ട്രയോണ്‍ 66 പന്തില്‍ 49 റണ്‍സെടുത്തു. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി റിച്ച ഘോഷ് 77 പന്തില്‍ 11 ഫോറും നാല് സിക്‌സും സഹിതം 94 റണ്‍സെടുത്തു. പ്രതിക റവല്‍ (56 പന്തില്‍ 37), സ്‌നേഹ് റാണ (24 പന്തില്‍ 33) എന്നിവരും തിളങ്ങി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍