എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

അഭിറാം മനോഹർ

തിങ്കള്‍, 16 ജൂണ്‍ 2025 (19:43 IST)
Womens ODI Worldcup
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ലോകകപ്പ് പോരാട്ടം കൊളംബോയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യയില്‍ വരില്ലെന്ന് പാകിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ഇന്ത്യ തയ്യാറായത്.
 
സെപ്റ്റംബര്‍ 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആതിഥേയരായ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യകളി. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരമായ ഇന്ത്യ- ശ്രീലങ്ക പോരാട്ടം ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാകും നടക്കുക. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം നവംബര്‍ 2നാണ്‌ഫൈനല്‍ മത്സരം നടക്കുക. വനിതാ ഏകദിന ലോകകപ്പില്‍ ഇതുവരെയും കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍