മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്യാംപിൽ ആശങ്ക. കെ.എൽ രാഹുലിന് കഴിഞ്ഞ ദിവസം പരിക്ക് പറ്റിയിരുന്നു. പിന്നാലെ, ഇപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും പരിക്ക് പറ്റിയതായി റിപ്പോട്ട്. നായകന്റെ ഇടതു കാൽമുട്ടിൽ പരിശീലനത്തിടെ പന്ത് കൊള്ളുക ആയിരുന്നു. ശേഷം അസ്വസ്ഥനായി കാണപ്പെട്ട രോഹിത് ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയയെ നേരിടുന്നതിനിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. പരിശീലന സെക്ഷൻ അവസാനിച്ച ശേഷം ഐസ് പാക്ക് വെച്ച് ചികിത്സ നേരിടുന്ന നായകന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുകയാണ്.