പുറത്താക്കേണ്ടി വരില്ല, ഓസീസില്‍ തിളങ്ങാനായില്ലെങ്കില്‍ രോഹിത് പടിയിറങ്ങും, ടീമിന് ഭാരമാകാന്‍ അവന്‍ ആഗ്രഹിക്കില്ല: ഗവാസ്‌കര്‍
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 2 മത്സരങ്ങൾ കൂടി ശേഷിക്കെ ടെസ്റ്റ് ടീമിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഭാവിയെ പറ്റി നിർണായക പ്രതികരണവുമായി ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്നും മാറിനിന്ന രോഹിത് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ആറാമതായാണ് ഇറങ്ങിയത്. ഈ മത്സരങ്ങളിലൊന്നും തിളങ്ങാൻ രോഹിത്തിനായില്ല. വലിയ രീതിയിലുള്ള വിമർശനമാണ് രോഹിത്തിൻ്റെ ക്യാപ്റ്റൻസിക്കെതിരെയും ബാറ്റിംഗിനെതിരെയും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഗവാസ്കറുടെ പ്രതികരണം.
എനിക്ക് തോന്നുന്നത്, രോഹിത്തിന് ഇനിയും 2 ടെസ്റ്റ് മത്സരങ്ങൾ കൂടി കളിക്കാൻ അവസരമുണ്ട്. ഇതിലും തിളങ്ങാനാവുന്നില്ലെങ്കിൽ അവൻ നിർണായകമായ തീരുമാനമെടുത്തേക്കാം. ടീമിന് ഒരു ഭാരമാവാൻ അവൻ ആഗ്രഹിക്കില്ല എന്നതുറപ്പാണ്. അതിനാൽ തന്നെ അടുത്ത 2 മത്സരങ്ങളിലും തിളങ്ങാനാവുന്നില്ലെങ്കിൽ രോഹിത് പടിയിറങ്ങാനുള്ള തീരുമാനമെടുത്തേക്കാം. അതിനായി സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് അവൻ കാത്തുനിൽക്കില്ല. ഗവാസ്കർ പറഞ്ഞു