എന്നെ ടീമിന് ആവശ്യമില്ലെങ്കിൽ ഗുഡ് ബൈ പറയുന്നതാണ് നല്ലത്, വിരമിക്കൽ തീരുമാനത്തിന് മുന്നെ അശ്വിൻ പറഞ്ഞത് വെളിപ്പെടുത്തി രോഹിത്

അഭിറാം മനോഹർ

ബുധന്‍, 18 ഡിസം‌ബര്‍ 2024 (14:22 IST)
Ashwin- Rohit sharma
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസമായ ആര്‍ അശ്വിന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണെങ്കിലും പെര്‍ത്ത് ടെസ്റ്റോട് കൂടി തനിക്ക് അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ പറ്റി അറിവുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. വിരമിക്കല്‍ പ്രഖ്യാപനത്തിനായി അശ്വിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്.
 
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് അശ്വിന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. പെര്‍ത്ത് ടെസ്റ്റില്‍ തന്നെ അശ്വിന്‍ വിരമിക്കല്‍ തീരുമാനം എടുത്തിരുന്നെങ്കിലും അഡലെയ്ഡ് ടെസ്റ്റില്‍ കളിക്കാന്‍ ടീം താരത്തെ കണ്‍വിന്‍സ് ചെയ്യിക്കുകയായിരുന്നുവെന്ന് രോഹിത് ശര്‍മ പറയുന്നു. അശ്വിനെ പറ്റി പറയുമ്പോള്‍ അവന്റേത് ഉറച്ച തീരുമാനമാണ്. പെര്‍ത്ത് ടെസ്റ്റിനിടെയാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്.  തീരുമാനത്തിന് പിന്നില്‍ അശ്വിന് അവന്റേതായ കാരണങ്ങളുണ്ടാകാം.
 
 ടീം എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കുന്ന താരമാണ് അശ്വിന്‍. ടീമിന് ഏന്ത് കോമ്പിനേഷനാണ് ആവശ്യമെന്ന് അശ്വിന് മനസിലാകും. ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ ഏതെല്ലാം സ്പിന്നര്‍മാരാകും കളിക്കുക എന്നത് പോലും ഉറപ്പിലായിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ അശ്വിനെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നു. വിരമിക്കല്‍ തീരുമാനം എങ്ങനെയാണ് അശ്വിന്‍ പറഞ്ഞതെന്ന ചോദ്യത്തിന് ടീമിന് തന്നെ ആവശ്യമില്ലെങ്കില്‍ താന്‍ ഗുഡ് ബൈ പറയുന്നതാകും നല്ലതെന്നാണ് അശ്വിന്‍ പറഞ്ഞത്. നമ്മള്‍ മെല്‍ബണില്‍ ഇതുവരെയെത്തിയിട്ടില്ല. എന്ത് കോമ്പിനേഷനാണ് ആവശ്യം വരികയെന്നും അറിയില്ല. എങ്കിലും ഒരു താരത്തിന് കരിയറിലെ പ്രധാനമായ തീരുമാനമെടുക്കനുള്ള ചോയ്‌സ് വേണമെന്ന് കരുതുന്നു. അശ്വിനോടുള്ള ബഹുമാനത്തിന്റെ ഭാഗമായി അശ്വിന്റെ ഈ തീരുമാനത്തിനൊപ്പം ടീമും ഒരുമിച്ച് നില്‍ക്കുകയാണ്. രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍