ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് നാളെ തുടക്കം. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടാകും ഓസ്‌ട്രേലിയയ്ക്കായി കളിക്കുക. ഓപ്പണിംഗില്‍ തിളങ്ങാനാവാതെയിരുന്ന നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസ് ടീമിലെത്തി. മെല്‍ബണ്‍ ടെസ്റ്റില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറ്റം കുറിക്കും.