India Women vs Pakistan Women: ഒരിക്കല്‍ കൂടി ഇന്ത്യക്കു മുന്നില്‍ പാക്കിസ്ഥാന്‍ വീണു. വനിത ലോകകപ്പില്‍ പാക്കിസ്ഥാനെ 88 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 247 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ ഏഴ് ഓവര്‍ ശേഷിക്കെ 159 റണ്‍സിനു പുറത്തായി.
10 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡ് ആണ് കളിയിലെ താരം. പാക്കിസ്ഥാന്‍ ബാറ്റര്‍മാരെ ഗൗഡ് അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളംകുടിപ്പിച്ചു. ദീപ്തി ശര്‍മയ്ക്കു മൂന്നും സ്‌നേഹ് റാണയ്ക്കു രണ്ടും വിക്കറ്റ്.