പാക് ക്യാപ്റ്റന്‍ 'ടെയില്‍സ്' വിളിച്ചു, അവതാരക കേട്ടത് 'ഹെഡ്‌സ്'; നാടകീയ രംഗങ്ങള്‍, എന്നിട്ടും ജയം ഇന്ത്യക്ക് !

രേണുക വേണു

തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (08:23 IST)
India Women vs Pakistan Women

വനിത ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടോസിങ്ങിനിടെ നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാനു അനുകൂലമായി ടോസ് ലഭിച്ചത് അവതാരകയുടെയും മാച്ച് റഫറിയുടെയും പിഴവില്‍. 
 
ഇന്ത്യ വുമണ്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ടോസിങ്ങിനായി കോയിന്‍ മുകളിലേക്കു എറിഞ്ഞത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന 'ടെയില്‍സ്' വിളിച്ചു. അവതാരകയായ മെല്‍ ജോണ്‍സ് 'ഹെഡ്‌സ്' എന്നാണ് കേട്ടത്. ഐസിസി മാച്ച് റഫറിയായിരുന്ന സാന്‍ഡ്രെ ഫ്രിറ്റ്‌സ് ഈ പിഴവ് ശ്രദ്ധിച്ചിരുന്നില്ല. ഹെഡ്‌സ് വീണതോടെ പാക്കിസ്ഥാന് ടോസ് അനുവദിക്കുകയും ചെയ്തു. 
 
ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും പാക്കിസ്ഥാനു കളി ജയിക്കാനായില്ല. പാക്കിസ്ഥാനെ 88 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 247 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ ഏഴ് ഓവര്‍ ശേഷിക്കെ 159 റണ്‍സിനു പുറത്തായി. 10 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡ് ആണ് കളിയിലെ താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍