വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോകോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2,6-2,7-6നാണ് 21കാരന്റെ വിജയം. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ജോകോവിച്ചിനെ അപ്രസക്തനാക്കിയായിരുന്നു അല്‍ക്കരാസിന്റെ വിജയം. സ്പാനിഷ് താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടവും കരിയറിലെ നാലാമത് ഗ്രാന്‍സ്ലാം കിരീടവുമാണിത്.