ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 മാര്‍ച്ച് 2025 (12:38 IST)
ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമം ആകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ചിലവു കുറയ്ക്കുക, മലിനീകരണം നിയന്ത്രിക്കുക, തദ്ദേശീയമായ നിര്‍മ്മാണം എന്നിവയാണ് സര്‍ക്കാര്‍ നയമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
 
റോഡ് നിര്‍മ്മാണത്തിന്റെ ചിലവ് കുറയ്ക്കുന്നതിനായി ന്യൂതന ടെക്‌നോളജി ഉപയോഗിക്കുമെന്നും രാജ്യത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയാക്കാന്‍ അടിസ്ഥാന സൗകര്യ വികസനം ഉണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍