ഛത്തീസ്ഗഡില്‍ ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ച് അപകടം: കുട്ടികളടക്കം എട്ടുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 ഏപ്രില്‍ 2024 (10:53 IST)
ഛത്തീസ്ഗഡില്‍ ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികളടക്കം എട്ടുപേര്‍ക്ക് ദാരുണാന്ത്യം. കാതിയ ഗ്രാമത്തിന് സമീപത്ത് നിന്ന് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് മരിച്ചത്. ഇവര്‍ പത്തര ഗ്രാമ സ്വദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. 
 
കൂടാതെ അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിള്‍ നിഷാദ് (5) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍