‘നീയും നിൻറെ കോകിലയും, എണീറ്റ് പോടോ': തനിക്കെതിരെ സൈബർ ആക്രമണമെന്ന് പറഞ്ഞ ബാലയ്ക്ക് പൊങ്കാല

നിഹാരിക കെ.എസ്

തിങ്കള്‍, 12 മെയ് 2025 (12:28 IST)
തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് നടൻ ബാല. കരുതിക്കൂട്ടി കൂട്ടായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്ന് തെളിക്കുന്ന റിപ്പോർട്ട് തനിക്ക് കിട്ടിയെന്നും താൻ മനസ്സിൽ പോലും വിചാരിക്കാത്ത ഒരാൾ കാശിന് വേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നുമാണ് ബാല പുതിയ വീഡിയോയിൽ പറയുന്നത്. അവരുടെ പേര് വെളിപ്പെടുത്താൻ ആകില്ലെന്നും ബാല കൂട്ടിച്ചേർത്തു. 
 
തനിക്കെതിരെ പല കേസുകൾ വന്നെങ്കിലും ഒന്നു സംഭവിച്ചില്ല. എനിക്കെതിരെ പണത്തിന് വേണ്ടി സംഘടിതമായ ആക്രമണമാണ് നടക്കുന്നത് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു. പിന്നാലെ മൂന്നാം തീയതി ഒരു കാര്യം കണ്ടപ്പോൾ ഞാൻ തകർന്ന് പോയി. ഒരിക്കലും വിചാരിച്ചില്ല. പക്ഷെ പേര് പറയാൻ പറ്റില്ല. അവരും കാശിന് വേണ്ടിയായിരുന്നു അത് ചെയ്തത്. എൻറെ വാക്കുകൾ ശരിയായിരുന്നു, എന്നാണ് വീഡിയോയുടെ തുടക്കത്തിൽ ബാല പറയുന്നത്. 
 
എന്നാൽ, പതിവിന് വിപരീതമായി നടന്റെ ആരാധകർ പോലും പുതിയ വീഡിയോയ്ക്ക് എതിരാണ്. വീഡിയോയിക്ക് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ‘രാജ്യത്തെ ജവാന്മാർ അതിർത്തിയിൽ പോരാടിക്കോണ്ടിരിക്കുമ്പോഴാ നീയും നിൻറെ കോകിലയും എണീറ്റ് പോടോ, നിങ്ങളുടെ കുടുംബപുരാണം നിർത്തി പോകാമോ പ്ലീസ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍