വടക്കൻ ജില്ലകളിൽ തോരാതെ മഴ, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (12:53 IST)
വടക്കന്‍ ജില്ലകളില്‍ നാശം വിതച്ച് സംസ്ഥാനത്ത് അതിശക്തമായ മഴ. കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണമായി തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തില്‍ വെള്ളം കയറി. പുല്ലുവ പുഴയില്‍ ജലനിരപ്പുയരുകയും കടന്തറ പുഴയില്‍ മലവെള്ളപാച്ചിലുണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരുവണ്ണാമുഴി, ചെമ്പനോട പാലത്തിലും വെള്ളം കയറി.
 
ദേശീയപാതയില്‍ കോഴിക്കോട് കൊല്ലഗല്‍ റോഡില്‍ ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറി. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളായ ചെറുമോത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കരിങ്ങാട്, കൈവേലി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടി, മരുതോങ്കര, കൂരാച്ചുണ്ട് മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍