'ജ്വാലയ്ക്ക് 41 വയസായത് കാരണം ഗർഭിണിയാവാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞങ്ങൾ നിരവധി തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അന്ന് ഞങ്ങൾ നിരാശപ്പെട്ട് ഇരിക്കുന്ന സമയത്താണ് ആമിർ സാർ ഇക്കാര്യം അറിയുന്നത്. അന്ന് തന്നെ ഇവിടുത്തെ എല്ലാ കാര്യങ്ങളും നിർത്തി ബോംബൈയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ഡോക്ടറെ ഞാൻ നിർദേശിക്കാമെന്നും വേറെ എവിടെയും നിങ്ങൾ പോവരുതെന്നും ആമിർ സാർ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം എന്നോട് ആദ്യമേ പറഞ്ഞില്ല എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പിന്നീടുളള പത്ത് മാസം അവിടെ ജ്വാലയെ നോക്കിയത് ആമിർ സാറും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഒരു കുടുംബം പോലെ കണ്ട് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു.
പിന്നീട് രണ്ട് ഐവിഎഫ് സൈക്കിളിന് ശേഷം ജ്വാല ഗർഭിണിയായി. ആ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാർ നിങ്ങളായിരിക്കും ഞങ്ങളുടെ കുഞ്ഞിന് പേരിടുകയെന്ന്. ഇതാണ് യഥാർഥത്തിൽ നടന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇപ്പോൾ മിറയെ ലഭിക്കില്ലായിരുന്നു', വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.