ആരോ പടച്ചുവിട്ട കഥയാണത്, ആമിർ ഖാൻ അങ്ങനെ പറഞ്ഞിട്ടില്ല; വിഷ്ണു വിശാൽ

നിഹാരിക കെ.എസ്

വെള്ളി, 24 ഒക്‌ടോബര്‍ 2025 (10:06 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി പുറത്തിറങ്ങിയ 'കൂലി'. എന്നാൽ സിനിമ പ്രതീക്ഷ പ്രതികരണമായിരുന്നില്ല തിയേറ്ററിൽ നേടിയത്. സിനിമയിൽ അഭിനയിച്ചതിൽ ആമിർ ഖാന് കുറ്റബോധം ഉണ്ടെന്ന തരത്തിൽ വർത്തകർ പ്രചരിച്ചിരുന്നു. 
 
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. ആമിർ ഖാന് കൂലിയിൽ അഭിനയിച്ചതിൽ കുറ്റബോധം ഇല്ലെന്നും അദ്ദേഹം ആ കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും വിഷ്ണു വിശാൽ പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ ആര്യന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വിഷ്ണു വിശാൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 
'ആമിർ സാർ ഒടുവിൽ പ്രസ് റിലീസ് വരെ പുറത്തുവിട്ടിരുന്നു. ആരോ പടച്ചുവിട്ട ഒരു പേപ്പർ കട്ടിങ്ങാണ് ഇതിനെല്ലാം കാരണം. കൂലി ചെയ്തതിൽ ഒരിക്കലും അദ്ദേഹത്തിന് കുറ്റബോധമില്ലെന്ന് എന്നോട് പറഞ്ഞു. രജിനി സാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് കൂലിക്ക് ഓക്കെ പറഞ്ഞതെന്നും എന്നോട് പറഞ്ഞു.
 
അങ്ങനെയൊരു ഇന്റർവ്യൂ ഞാൻ എവിടെയും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ആ പേപ്പർ കട്ടിങ്ങിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അതുകൊണ്ടാണ് അദ്ദേഹം പ്രസ് റിലീസ് പുറത്തുവിട്ടത്. കൂലിയിൽ രജിനി സാറിനൊപ്പം സ്ക്രീൻ ഷെയർ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനാണെന്ന് എപ്പോഴും പറയുന്നുണ്ട്', വിഷ്ണു വിശാൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍