Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ നിന്ന് രണ്ട് മത്സരാര്‍ഥികള്‍ കൂടി പുറത്തായി. ആര്യന്‍, റെന ഫാത്തിമ എന്നിവര്‍ പുറത്തായതായാണ് വിവരം.
മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ വാരാന്ത്യ എപ്പിസോഡിലാണ് ഇരുവരും എവിക്ട് ആയ വിവരം അറിയിക്കുന്നത്. ഡബിള്‍ എവിക്ഷനാണ് ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടന്നിരിക്കുന്നത്. രാത്രി ഒന്‍പത് മുതല്‍ ഏഷ്യനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഇന്നത്തെ എപ്പിസോഡ് കാണാം.
സീസണിന്റെ തുടക്കത്തില്‍ തന്നെ മത്സരാര്‍ഥികളായി എത്തിയവരാണ് റെനയും ആര്യനും. ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഇരുവരുടെയും പുറത്താകല്‍.